Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

വയനാട് : ​ സംസ്ഥാനത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രാവിലെ മുതൽ ആരംഭിച്ച മഴ ഇതുവരെ ശമനമില്ല. വടക്കൻ കേരളത്തിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നത് ഇന്നാണ്. റെഡ് അലെർട് മുന്നയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു.ചക്രവാതച്ചുഴി നാളെയോടെ കിഴക്കോട്ടു നീങ്ങുന്നതോടെ മഴ കുറയാനാണു സാധ്യതയെന്നു നിരീക്ഷകർ പറഞ്ഞു.

10 നു ശേഷം മഴ നന്നായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. നാളെ നൽകിയ റെഡ് അലെർട്ട് പിൻവലിച്ചു. പകരം ഓറഞ്ച് അലെർട്ട് നൽകിയിട്ടുണ്ട്.കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ ആണ് നാളെ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് ഉള്ളത്. ബാക്കി ഏഴു ജില്ലകളിൽ യെലോ അലെർട്ട് മുന്നറിയിപ്പുമുണ്ട്. ഒൻപതു വരെ വടക്കൻ കേരളത്തിൽ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ ഇതുവരെ 27% അധിക മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ് ഉണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലെർട്ടും മൂന്ന് ജില്ലകളിൽ യെലോ അലെർട്ടുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 09-08-2025 Karunya KR-718

1st Prize : ₹1,00,00,000/- KM 842294 (KOZHIKKODE) Consolation Prize ₹5,000/- KA 842294 KB 842294 KC 842294 KD 842294 KE 842294 KF 842294 KG 842294 KH 842294 KJ...

ദേശീയ സ്പോർട്സിൽ ഇനി ഡ്രഗൺ ബോട്ടിൽ നിരണം മത്സരിക്കും.

നിരണം/തിരുവല്ല: ദേശീയ ഒളിംബിക്സിൽ മത്സരയിനമായ ഡ്രാഗൺ ബോട്ട് തുഴച്ചിൽ മത്സരത്തിൽ ഇനി പത്തനംതിട്ട ജില്ലയും പങ്കെടുക്കും. കേരളത്തിലാദ്യമായി വള്ള സമിതിക്ക് സ്വന്തമായി ഡ്രാഗൺ ബോട്ടുള്ള ഗ്രാമമായി നിരണം മാറും. യഥാർത്ഥ മാതൃകയിൽ ഉള്ള...
- Advertisment -

Most Popular

- Advertisement -