Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി: സംസ്ഥാനത്ത്...

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്.

12-ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തളിവളപ്രയോഗം ശാസ്ത്രീയമാക്കാം : കർഷകർക്ക് നിർദേശങ്ങളുമായി  കീട നിരീക്ഷണ കേന്ദ്രം

ആലപ്പുഴ : തളിവളങ്ങള്‍ പ്രയോഗിക്കുമ്പോള്‍ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനായി നിർദേശങ്ങളുമായി കീട നിരീക്ഷണ കേന്ദ്രം. ചൂടു കൂടി നില്‍ക്കുന്ന സമയത്ത് തളിവള പ്രയോഗം നടത്തരുതെന്നും  രാവിലെ ആറ്  മണി മുതല്‍  ഒമ്പത്  മണി...

വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കും: റിലയൻസ്

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ തുടങ്ങി. എൽപിജി വിതരണത്തെ അവശ്യവസ്തു നിയമത്തിന്റെ...
- Advertisment -

Most Popular

- Advertisement -