Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsചിന്നക്കനാലിലെ കുട്ടികളുടെ...

ചിന്നക്കനാലിലെ കുട്ടികളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കും : മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം : ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ എഫ്ഡി അക്കൗണ്ട് ആരംഭിച്ച്, നഷ്ടപരിഹാര തുകയുടെ ആദ്യഗഡുവായ 5 ലക്ഷം രൂപ അതിൽ നിക്ഷേപിക്കും. അവരുടെ 18 വയസ്സ് വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, റേഷനിങ് എന്നിവയും വനം വകുപ്പ് ഏറ്റെടുക്കും. മറ്റു ചിലവുകൾക്കായി എല്ലാ മാസവും 5000 രൂപ വീതം നൽകും. ഇത് കൂടാതെ ഈ കുട്ടികളുടെ മെന്ററായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വനിത ശിശു വികസന വകുപ്പുമായി സംസാരിച്ച് ഈ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

ചിന്നക്കനാലിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജനവാസ മേഖലകളിൽ തന്നെ ആനകളും സഹവസിക്കുന്ന അവസ്ഥയാണുള്ളത്. പല കാലങ്ങളിൽ നടത്തിയിട്ടുള്ള അശാസ്ത്രീയമായ പുനരധിവാസങ്ങൾ അടക്കം ഇതിന്റെ രൂക്ഷത വർദ്ധിപ്പിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനുകളിലൂടെ ഈ പ്രശ്‌നം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി : കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 11-ന് മുൻകൂട്ടി നിശ്ചയിച്ച പണിമുടക്കുമായി ബാങ്ക് ജീവനക്കാരുടെ സംഘടന . ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞു...

മൂഴിയാറിന്റെ മൂന്നു ഷട്ടറുകൾ തുറന്നു : ജാഗ്രത തുടരണം

പത്തനംതിട്ട : മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ  മൂന്നു ഷട്ടറുകളും  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ 1, 3 എന്നിവ 10 സെൻ്റീ മീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട്...
- Advertisment -

Most Popular

- Advertisement -