Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiദൃശ്യം 3...

ദൃശ്യം 3 ജൂണ്‍ 18-ന് ഒടിടിയിലെത്തും

കൊച്ചി: മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നായിരുന്നു ‘ദൃശ്യം 3’ തിയറ്ററില്‍ എത്തിയത്.

നാലാം ആഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിലെത്തുന്നത്. തിയറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു. മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത് 2013ലാണ്. രണ്ടാഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസ് ആയാണ് എത്തിയത്.

ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തര്‍ അനില്‍, അന്‍സിബ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രയുക്തി- മെഗാതൊഴില്‍ മേള: 228 പേർക്ക് ജോലി ലഭിച്ചു

ആലപ്പുഴ:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'പ്രയുക്തി 2025' മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു. ചേര്‍ത്തല എസ് എന്‍ കോളേജില്‍...

ആടുജീവിതത്തില്‍ തുടങ്ങി വോട്ട് ഉത്സവം പറഞ്ഞ്‌ നജീബ് കളക്ട്രേറ്റില്‍

ആലപ്പുഴ: "ആലപ്പുഴ ആഘോഷിക്കും, ജനാധിപത്യത്തിന്റെ ഉത്സവം" സെല്‍ഫിയെടുക്കാനുള്ള നീണ്ട തിരക്കുകള്‍ക്കിടയില്‍ നജീബിന്റെ വാക്കുകള്‍ കൈയടിയോടെയാണ് കളക്ട്രേറ്റ് വരവേറ്റത്. വോട്ടര്‍ബോധവത്കരണ പരിപാടി ആലപ്പുഴയുടെ( സ്വീപ്പ് ) ഭാഗമായി ടാഗ് ലൈന്‍ പ്രകാശനത്തിന് എത്തിയതായിരുന്നു ആടുജീവിതത്തിലെ...
- Advertisment -

Most Popular

- Advertisement -