Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഇന്ന് മഴ...

ഇന്ന് മഴ മുന്നറിയിപ്പില്ല : സംസ്ഥാനത്ത് 17 ശതമാനം മഴ കുറവ്

കോട്ടയം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍  മഴ മുന്നറിയിപ്പില്ല. ജൂണ്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 17 ശതമാനം മഴ കുറവ് ലഭിച്ചത്. 18-ാം തീയതിവരെയുള്ള കണക്കുകളനുസരിച്ചാണിത്. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ മഴക്കുറവ് രേഖപ്പെടുത്തി.

കോട്ടയം, എറണാകുളം, കൊല്ലം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ സാധാരണ രീതിയില്‍ മഴ പെയ്തു. തിരുവനന്തപുരം ജില്ലയില്‍ സാധാരണയിലും വളരെക്കൂടുതല്‍ മഴ ലഭിച്ചു. 212.4 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 269.9 മില്ലി മീറ്ററാണ് കിട്ടിയത്. 27 ശതമാനമാണ് കൂടുതല്‍. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 50 ശതമാനമാണ് മഴക്കുറവ്.

അണക്കെട്ടുകള്‍ കൂടുതലുള്ള ഇടുക്കി ജില്ലയില്‍ 42 ശതമാനം കുറവു മഴയേ ലഭിച്ചുള്ളൂ. 397.5 മില്ലി മീറ്റര്‍ ലഭിക്കേണ്ടസ്ഥാനത്ത് 230.5 മില്ലി മീറ്ററാണ് കിട്ടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : സംസ്ഥാനത്തെ 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ.ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പെന്‍ഷന്‍...

വടശ്ശേരിക്കരയിൽ ഭീതിപരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

റാന്നി : വടശ്ശേരിക്കരയിൽ ജനങ്ങളെ ഭീതിയിലാക്കിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി . വീട്ടുമൃഗങ്ങളെ പിടികൂടി കൊന്ന് രണ്ട് മാസത്തോളമായി ഭീതിപരത്തിയ കടുവയാണ് ഇന്ന് പുലർച്ചെ കുമ്പളത്താമണ്ണിൽ വനാതിര്‍ത്തിയിൽ ഒരു...
- Advertisment -

Most Popular

- Advertisement -