Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ തുടർച്ചയായി...

ശബരിമലയിൽ തുടർച്ചയായി നടക്കുന്ന ആചാര ലംഘനങ്ങളുടെ നിഗൂഢതകൾ വെളിച്ചത്തു വരണം : കേരള ക്ഷേത്രസംരക്ഷണ സമിതി

പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കവർച്ചയും യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടു നടന്ന ആചാര ലംഘനങ്ങളുടേയും നിഗൂഢതകൾ വെളിച്ചത്തു കൊണ്ടുവരാൻ പുതിയ കേരള സർക്കാർ തയ്യാറാവണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു . മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ നടത്തിയ ആചാര ലംഘനത്തിന്റെ ഗൂഢാലോചനയും നിഗൂഢതയും പുറത്ത് വരണം.

യുവതി പ്രവേശന വിരുദ്ധ പ്രതിഷേധത്തിന്റെയും ശബരിമല സ്വർണ്ണക്കവർച്ചയുടെ പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും ഫലങ്ങൾ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന യു ഡി എഫ് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകൾ ഉപേക്ഷിച്ച്‌ ഈ രണ്ടു സംഭവങ്ങളും കൃത്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ സമിതിയുടെ പത്തനംതിട്ട ജില്ലാ യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി കെ രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി ആർ പ്രസാദ്, ശബരിഗിരി മേഖല സെക്രട്ടറി പി എൻ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് രമേശ് തിരുവല്ല, കെ ജി സുരേഷ്, അംബികാമ്മ പൊടിയാടി, എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ വഞ്ചിപ്പാട്ട് മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസംഗീർത്തന സോപാനം) ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് പ്രത്യേക പന്തലിൽ ആരംഭിച്ചു. കവി പ്രഭാവർമ്മ ഉദ്ഘാടനം...

ശബരിമല : വിപുലമായ സൗകര്യങ്ങളുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ...
- Advertisment -

Most Popular

- Advertisement -