Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiവനിതകള്‍ക്ക് സൗജന്യയാത്ര...

വനിതകള്‍ക്ക് സൗജന്യയാത്ര പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍ വികെ മിനിമോള്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണെങ്കിലും കേരള ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനാണ് റോ- റോ സര്‍വീസ് നടത്തുന്നത്.

കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച മൂന്നാമത്തെ റോ- റോ സേതുസാഹര്‍ 3 അടുത്തിടെ നീറ്റിലിറക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷം പുതിയ റോ- റോയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യും. വനിത യാത്രക്കാര്‍ക്ക് മാത്രമാണ് സൗജന്യം. മൂന്ന് രൂപയാണ് റോ- റോയിലെ യാത്രാനിരക്ക്.

എന്നാൽ റോ- റോയില്‍ കയറ്റുന്ന വനിതകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സൗജന്യം ബാധകമാകില്ല. അവര്‍ പതിവുപോലെ ടിക്കറ്റ് എടുക്കണം. റോ- റോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥിരസമിതി ചെയര്‍മാന്‍ കെഎ മനാഫ് അവതരിപ്പിച്ച പ്രമേയം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍ : അവിസ്മരണീയമായി അയോധ്യയിലെ മഹാ ആരതി

ന്യൂഡൽഹി : പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍. അവിസ്മരണീയമായി അയോധ്യയിലെ  മഹാ ആരതി. അയോദ്ധ്യയിൽ ദീപാവലിയോടനുബന്ധിച്ച് ഇക്കൂറി  മഹാആരതിയ്‌ക്ക് പേരിട്ടിരിക്കുന്നത് ‘ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 എന്നാണ്. വേദാചാര്യന്മാര്‍ തൊട്ട്...

തിരുവല്ല പുഷ്പമേള ഇന്ന് ആരംഭിക്കും

തിരുവല്ല : ഹോർട്ടികൾച്ചർ ഡിവലപ്മെന്റ് സൊസൈറ്റിയുടെ തിരുവല്ല പുഷ്പമേള ഇന്ന് മുതൽ ഫെബ്രുവരി ഒമ്പത് വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കും.വൈകീട്ട് ആറിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.സൊസൈറ്റി പ്രസിഡന്റ് ഇ.എ....
- Advertisment -

Most Popular

- Advertisement -