Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsമകളെ പീഡിപ്പിക്കാൻ...

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്

തിരുവനന്തപുരം : പതിമൂന്ന് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ പിതാവ് തിരികെയെത്തിയത്.

സംഭവം കണ്ട പിതാവ് സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയൽവാസിയെ അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.എന്നാല്‍ മുന്‍ വൈരാഗ്യത്താല്‍ തന്നെ മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അച്ഛന്‍ പ്രതിയെ മര്‍ദ്ദിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അയൽവാസിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു .ഇയാൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ് : പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ.ശിക്ഷ വെവ്വേറെ അനുഭവിക്കണം.കോട്ടയം അഡീഷനൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്....

കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ കള്ളവോട്ടുകൾ നടന്നെന്ന് കോൺഗ്രസ്

തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ കള്ളവോട്ടുകളാണ് നടന്നതെന്നും  പത്തനംതിട്ട ജില്ലയിലെ  സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം തകർത്ത സി പി എം നിലപാടിന് കടുത്ത മറുപടി പറയേണ്ടി വരുമെന്നും  ഡിസിസി പ്രസിഡന്റ് ...
- Advertisment -

Most Popular

- Advertisement -