Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiമന്നം സ്മൃതി...

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണ് : ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി : പെരുന്ന മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണെന്ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.  ഇന്നയാള്‍ വരേണ്ട. ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത ഒരാള്‍ക്കും പാടില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ പേരെടുത്ത് പറയാതെ ആയിരുന്നു ഉപരാഷ്‌ട്രപതിയുടെ വിമര്‍ശനം.

ഡല്‍ഹിയിലെ എന്‍എസ്എസ് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ദ്വാരകയില്‍ മന്നം സ്മൃതി മണ്ഡപം നിര്‍മിച്ചത്. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളോട് ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചങ്ങനാശേരിയില്‍ എത്തിയ ഉപരാഷ്‌ട്രപതിയ്‌ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് അനുമതി ലഭിച്ചിരുന്നില്ല.

സുരക്ഷാക്രമീകരണങ്ങള്‍ ബുദ്ധമുട്ടുണ്ടാക്കുമെന്ന് കാട്ടിയായിരുന്നു തടസപ്പെട്ടത്. പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് അനുമതി നിഷേധിച്ചെന്ന് പരാതിപ്പെട്ട പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഡല്‍ഹിയില്‍ മന്നം സ്മൃതിമണ്ഡപം നിര്‍മ്മാണത്തിലേക്ക് കടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാല്‍ പൊങ്കാല : നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സേവാഭാരതിയുടെ ശുചീകരണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിച്ചു. അയ്യായിരം പ്രവര്‍ത്തകരാണ് ശുചീകരണ യജ്ഞത്തില്‍...

സി എം ആര്‍ എല്‍- എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

ന്യൂഡല്‍ഹി: സി എം ആര്‍ എല്ലും വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുളള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എം.ആര്‍ അജയനാണ്...
- Advertisment -

Most Popular

- Advertisement -