Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയുടെ ആദ്യ...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു.ഹരിയാന ജിന്ദിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ഡീസലിന് പകരം ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ ജിന്ദില്‍ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക.

ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം.പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ വികസിപ്പിച്ച ട്രെയിന്‍ പുറത്തുവിടുന്നത് നീരാവി മാത്രമാണ് .10  കോച്ചുകളുള്ള ട്രെയിനിൽ ആകെ 2,600 യാത്രക്കാരെ വഹിക്കാന്‍ കഴിയും. ജർമനി,ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ്. എന്നീ രാജ്യങ്ങൾക്കുശേഷം ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...

പിഎസ്എല്‍വി സി62 റോക്കറ്റ് വിക്ഷേപണം പരാജയം

ബെംഗളൂരു : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്ന് ഇന്ന് രാവിലെ വിക്ഷേപിച്ച പിഎസ്എല്‍വി-സി62 ദൗത്യം പരാജയം. ഭൂമിയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും...
- Advertisment -

Most Popular

- Advertisement -