Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsഅബിന്‍ വര്‍ക്കി...

അബിന്‍ വര്‍ക്കി എംഎൽഎയുടെ കാര്‍ അപകടത്തില്‍പ്പെട്ടു: നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ആറൻമുള എംഎൽഎ അബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എയുടെ വാഹനത്തിലേയ്ക്ക് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.45-ഓടെ ആയിരുന്നു അപകടം നടന്നത്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ഷട്ടര്‍ മുക്കിലാണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്.

എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. എംഎല്‍എക്ക് പുറമെ കാറിലുണ്ടായിരുന്ന ജെറിന്‍ ജേക്കബ് പോള്‍, അരുണ്‍, വിഷ്ണു എന്നിവര്‍ക്കും പരിക്കേറ്റു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു എംഎല്‍എ. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവാഹം: ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ കുമാരി പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ  ഭാഗമായി ഇന്നലെ വൈകിട്ട് കുമാരി പൂജ നടന്നു. ഒമ്പത് ദിവസം  നീണ്ടു നിന്നിരുന്ന  നവാഹം ഇന്ന് സമാപിക്കും. ഇന്ന്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി സൗജന്യമായി മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത്,  നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൻ്റെ ...
- Advertisment -

Most Popular

- Advertisement -