Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളി സ്പിൽവേയിൽ ...

തോട്ടപ്പള്ളി സ്പിൽവേയിൽ  അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ് ചെന്നിത്തലയും

ആലപ്പുഴ: ​കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ ജലമൊഴുക്ക് വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി സഹകരണ- എക്സൈസ് മന്ത്രി
എം. ലിജുവും  ആഭ്യന്തര മന്ത്രി   രമേശ് ചെന്നിത്തലയും അറിയിച്ചു. തോട്ടപ്പള്ളി പൊഴി സന്ദർശിച്ച് ഇരുവരും സാഹചര്യം വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

നിലവിൽ സ്പിൽവേയിലെ ഷട്ടറുകളും ഉയർത്തുകയും  മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തുടർച്ചയായി  പൊഴിയിൽ നിന്നും മണ്ണ് നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. ദേശീയ പാത നിർമാണത്തിന് വേണ്ടി തോട്ടപ്പള്ളിയിൽ നിർമിച്ച താൽക്കാലിക നടപ്പാലം ഭാഗിമായി പൊളിച്ചിട്ടുണ്ട്. മൂഴിയാർ ഡാം തുറന്നതിനെ തുടർന്നും കിഴക്കൻ വെള്ളത്തിനൊപ്പവും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ രാത്രി സമയങ്ങളിലാണ് പ്രധാനമായും മാലിന്യങ്ങൾ നീക്കുന്നത്. സ്പിൽവേയിലൂടെ കടലിലേക്കുള്ള നീരൊഴുക്ക് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും മന്ത്രിമാർ നിർദേശം നൽകി. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

2018-ലെ പ്രളയത്തിനു ശേഷമുള്ള പ്ലാനിംഗ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം
സ്പിൽവേയുടെ ലീഡിങ് ചാനലിന്റെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, അത് ശാസ്ത്രീയമായി നടപ്പാക്കാത്തതിനാൽ പ്രതീക്ഷിച്ച ഫലം ലഭിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ, ലീഡിങ് ചാനൽ, എ.സി. കനാൽ, കുട്ടനാട്ടിലെ ഇടത്തോടുകൾ എന്നിവയുടെ ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ദീർഘകാല പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ക്യാബിനറ്റിൽ വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു.

തോട്ടപ്പള്ളിയിലെ പരിശോധനയ്ക്ക് ശേഷം കരുമാടി സെന്റ് നിക്കോളാസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ  വിവിധ ക്യാമ്പുകളും മന്ത്രിമാർ സന്ദർശിച്ച് ക്യാമ്പിലെ അന്തേവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അന്തേവാസികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാറില്‍ എൻഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

പാറ്റ്ന : ബിഹാറിൽ പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കും . ബിജെപി 89-ഉം ജെഡിയു 85 -ഉം സീറ്റുകളാണ്...

മലയാളത്തിലെ ആദ്യ AI സിനിമ ‘വാഗ്ദത്തഭൂമി’യുടെ പോസ്റ്റർ പ്രകാശനം

തിരുവല്ല: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ സാങ്കേതിക അധ്യായം കുറിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമയായ വാഗ്ദത്തഭൂമിയുടെ പോസ്റ്റർ പ്രകാശനം  മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ചടങ്ങിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ...
- Advertisment -

Most Popular

- Advertisement -