Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ്...

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു

പത്തനംതിട്ട: നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരം  ബാധിച്ച്  കുഴഞ്ഞുവീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു. പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫെഫീക്ക് (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

മൃതദേഹം പത്തനംതിട്ട പൊലീസ് ആസ്ഥാനത്ത് പൊതു ദർശനത്തിന് വച്ച ശേഷം വസതിയിലേക്ക് കൊണ്ടുപോയി. ഖബറടക്കം നാളെ (തിങ്കൾ) നടക്കും. ശബരിമല നിറപുത്തരി ആഘോഷവുമായി ബന്ധപ്പെട്ട് നിലക്കലിൽ കഴിഞ്ഞ 3 നാണ് ഡ്യൂട്ടിക്ക് എത്തിയത്. ഷഫീക്കിൻ്റെ പിതാവ് മുഹമ്മദ് ഷെരീഫ് പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എസ് ഐ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83...

മാരാമണ്‍ കണ്‍വന്‍ഷന്‍: ഒരുക്കം അവസാന ഘട്ടത്തില്‍

കോഴഞ്ചേരി: ഫെബ്രുവരി എട്ട് മുതല്‍ 15 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതത്വത്തിനൊപ്പം സന്തോഷകരമായ അനുഭവം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന ക്രമീകരണത്തെ കുറിച്ച്...
- Advertisment -

Most Popular

- Advertisement -