Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകിഷോറിന് കർഷകജ്യോതി...

കിഷോറിന് കർഷകജ്യോതി പുരസ്കാരം: ഒരുലക്ഷം രൂപയും ഫലകവും

കോട്ടയം: സ്കൂൾ വിദ്യാർഥിയായിരിക്കേ അച്ഛനൊപ്പം കൃഷിയിടത്തിലേക്ക് ഇറങ്ങിയ കിഷോറിന് സംസ്ഥാനസർക്കാരിൻ്റെ അംഗീകാരം. സംസ്ഥാന കൃഷിവകുപ്പിൻ്റെ കർഷക ജ്യോതി അവാർഡാണ് പാലാ കടപ്ലാമറ്റം വയലാ വാലുതൊട്ടിയിൽ വി. കിഷോറിന് (38) ലഭിച്ചത്. ഒരുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അംഗീകാരം.

അച്ഛൻ വിശ്വനും കർഷകനാണ്. കുടും ബസ്വത്തായി കിട്ടിയ ഒരേക്കറിലും പാട്ടത്തി നെടുത്ത ആറേക്കറിലും കൃഷിചെയ്യുന്നു. കല്ലറയിൽ ഒരേക്കർ സ്വന്തം വസ്തുവിലും ഒരേക്കർ പാട്ടഭൂമിയിലും നെൽക്കൃഷിയുണ്ട്. കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, പടവലം, കോവൽ, പയർ, പാവൽ എന്നിവയാണ് പ്രധാന കൃഷി. അയൽവാസിയായ സോണി സ്ഥിരമായി തൊഴിലാളിയായി കൂടെയുണ്ട്. കൃഷിയിറക്കുന്ന സമയത്തും വിളവെടുപ്പ് സമയത്തും അതിഥിത്തൊഴിലാളികളെ സമീപിക്കും.

പ്ലസ്‌ടു പഠനം പൂർത്തിയാക്കിയശേഷം മുഴുവൻ സമയവും കൃഷിക്കായി മാറ്റിവെച്ചു. കഷ്ടപ്പെടാൻ മനസ്സുള്ളവർക്ക് വിജയിക്കാം എന്നതാണ് തന്റെ അനുഭവമെന്ന് കിഷോർ പറയുഞ്ഞു. മുൻവർഷങ്ങളിൽ പഞ്ചായത്തി ന്റെ അംഗീകാരം കിട്ടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശിൽ വീണ്ടും കലാപം : മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു

ധാക്ക : 'ജെൻസി' നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും കലാപം.വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും...

ചികിത്സാപ്പിഴവ് : തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചു. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട...
- Advertisment -

Most Popular

- Advertisement -