Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeEducationഅപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക്/ നിലവിൽ പ്രവേശനം ഇല്ലാത്തവർക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 13 ന് വൈകിട്ട് 4 വരെ അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

നാളിതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്കും അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള വേക്കൻസി www.hscap.kerala.gov.in ൽ ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ചു . പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 12 ന് രാവിലെ 10 മണി മുതൽ 13 ന് വൈകിട്ട് 4 മണി വരെയുള്ള സമയപരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം.

ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്‌സൈറ്റിലെ പ്രവേശനത്തിന്റെ തുടർപ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for Vacant Seats’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസികൾക്കനുസൃതമായി ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/ കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.

വിവിധ കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നില്ലായെന്നും ഹയർസെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കുവാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്കും ഈ അവസരത്തിൽ അപേക്ഷ ഓൺലൈനായി നൽകാം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാക്കും പ്രവൃത്തിയും രണ്ട് :  വി ഡി സതീശനെതിരെ വിമർശനവുമായി ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്റെ...

കൊല്ലത്ത് തുണിക്കടയിൽ തീപ്പിടിത്തം

കൊല്ലം : കൊല്ലം ചാമക്കട മാര്‍ക്കറ്റിനു സമീപം തുണിക്കടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോപ്പിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഏഴോളം ഫയര്‍ഫോഴ്‌സ് എഞ്ചിനുകളെത്തി...
- Advertisment -

Most Popular

- Advertisement -