Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിലക്കയറ്റം ഹോട്ടല്‍...

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കി : ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

കോട്ടയം: വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കുന്നതായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. എല്ലാ വസ്തുക്കള്‍ക്കും വില കയറുമ്പോള്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില ഉയര്‍ത്തേണ്ടി വരുന്നു.
കോട്ടയം ജില്ലാ കളക്ടര്‍ അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്  അറിയിച്ചതിന് പിന്നാലെയാണ് അസോസിയേഷൻ രംഗത്ത് എത്തിയത്.

എന്നാല്‍ ഹോട്ടലുടമകളുടെ പ്രശ്‌നങ്ങള്‍ ആരും മനസിലാക്കുന്നില്ല എന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞു. പച്ചക്കറിക്ക് ഉള്‍പ്പടെ വില ഇരട്ടിയായി വര്‍ദ്ധിച്ചു. പാചകവാതകവിലയും വര്‍ദ്ധിക്കുന്നു. തൊഴിലാളികളുടെ കൂലിയും കൂടി.വിലക്കയറ്റം പിടിച്ചുനിര്‍ത്താതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർനടപടികൾക്കായി...

റെയില്‍വെ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വെ സ്റ്റേഷനെ പള്ളിപ്പാട്-ഹരിപ്പാട് റോഡുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ റോഡ് നവംബര്‍ 21 ന്  വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍ 15 ന് വൈകീട്ട് 6 വരെ റെയില്‍വെ...
- Advertisment -

Most Popular

- Advertisement -