തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർത്ഥികള്‍ നടത്തിവന്ന സമരം താൽകാലികമായി അവസാനിപ്പിച്ചു.വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് 17 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചത്. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും ഒഴിവില്ലാതെ പിഎസ്‌സി നോട്ടിഫിക്കേഷൻ ഇറക്കുന്നതും ഒഴിവാക്കുന്ന കാര്യവും അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകി.മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി.





