Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsനവീകരിച്ച പരുമല...

നവീകരിച്ച പരുമല സെന്റ് മേരിസ് പള്ളി കൂദാശ ചെയ്തു

പരുമല : നവീകരിച്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ പ്രധാന കാർമികത്വത്തിൽ നിർവഹിച്ചു. കൂദാശയെ തുടർന്ന് നടന്ന പൊതുസമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.

വികാരി ഫാ. സി. വി. ഉമ്മൻ,പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഫ്രാൻസിസ് വി. ആന്റണി, വാർഡ് അംഗങ്ങളായ സജി എം.എൻ., ലളിത പ്രഹ്ലാദൻ,ഫാ ജോൺ തച്ചംപേരിൽ കൊറെപ്പിസ്കോപ്പ, ഫാ എ. ടി ഗീവർഗീസ്, ഫാ ജോർജ് പനയ്ക്കാമറ്റം, ഫാ ആൽവിൻ വർഗീസ്, ഫാ ജോൺ കെ വർഗീസ്, ഫാ ഷാജി പോൾ,സഭാ മാനേജിങ് കമ്മിറ്റി അംഗം മത്തായി റ്റി വർഗീസ്, ട്രസ്റ്റി എം വൈ വർഗീസ്, സെക്രട്ടറി ഇ ജി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂടും: ലിറ്ററിന് 260 രൂപ വർധിപ്പിക്കാൻ തീരുമാനം

ആലപ്പുഴ:  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീത്രത്തിൽ പാൽപ്പായസത്തിന്റെ വില ലിറ്ററിന് 260 രൂപയായി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നിലവിൽ 160 രൂപയാണ്. പത്തുകൊല്ലം മുൻപാണ് നിരക്കു വർധിപ്പിച്ചത്. ദിവസവും 30 ശതമാനം പായസം...

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 152 തസ്തികകൾ അനുവദിച്ച് ഉത്തരവായി : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II - 60, നഴ്‌സിംഗ്...
- Advertisment -

Most Popular

- Advertisement -