Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsചിങ്ങമാസ പൂജ...

ചിങ്ങമാസ പൂജ : ശബരിമല ക്ഷേത്രനട ഓഗസ്റ്റ് 16 -ന് തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല ക്ഷേത്ര നട ഓഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ചിങ്ങം ഒന്നിന് അതായത് ഓഗസ്റ്റ് 17ന് രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനത്തിനായി അനുമതി നൽകിയത്.

ചിങ്ങം ഒന്നിന് ഉഷഃപൂജയ്ക്ക് ശേഷം ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുകയാണ് ഉൾക്കഴകത്തിന്റെ പ്രധാന ചുമതല. ചിങ്ങം ഒന്നു മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും ഉണ്ടായിരിക്കുന്നതാണ്.

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ഓഗസ്റ്റ് 24ന് വീണ്ടും നട തുറക്കും. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി റഷ്യയിലേക്ക് 

ന്യൂഡൽഹി : പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാനയിലേക്ക് പുറപ്പെട്ടു.രണ്ടു ദിവസത്തെ സന്ദർശന വേളയിൽ ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.ഈ...

കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു : നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട : നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണുള്ളത്....
- Advertisment -

Most Popular

- Advertisement -