Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅന്തർസംസ്ഥാന ബസുകളിൽ...

അന്തർസംസ്ഥാന ബസുകളിൽ എം വി ഡി മിന്നൽ പരിശോധന: ഒരുകോടിയിലേറെ രൂപ പിഴ ചുമത്തി

കൊച്ചി: എറണാകുളത്ത് അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരുകോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബസുകളിലെ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായാണ് എംവിഡി മിന്നൽ പരിശോധന നടത്തിയത്.

പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയായിരുന്നു പരിശോധന. നികുതിവെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തി. നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയശേഷം യാത്രക്കാരെ ബാധിക്കാത്ത തരത്തിൽ ബസുകൾക്ക് സർവീസ് തുടരാൻ അനുമതി നൽകി. അന്തർസംസ്ഥാന ബസുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എം വി ഡി അധികൃതർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു:  വാഹനത്തിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

തിരുവനന്തപുരം : സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ എംസി റോഡില്‍  ഇന്നോവ കാറിന്റെ പിന്‍വശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.  മന്ത്രിയും വാഹനത്തിലുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്കാണ്...

മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ, നന്നാട് ശ്രീകോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 30 മുതൽ ഏപ്രിൽ 10 വരെ നടക്കും. 30 ,31 ദിവസങ്ങളിൽ പറയ്‌ക്കെഴുന്നെള്ളിപ്പ് ഉണ്ടാകും. ഏപ്രിൽ 1-ന് രാവിലെ 6...
- Advertisment -

Most Popular

- Advertisement -