തിരുവല്ല : ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്കിൻ്റെ സഹകരണത്തോടുകൂടി ഇ- കാണിക്ക സമർപ്പണം രാഗവില്ലയിൽ ഗണേഷ് എസ് പിള്ള ഉദ്ഘാടനം ചെയ്യ്തു നിർവഹിച്ചു.
ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ വേണാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരി കുളങ്ങരമഠം, ഇ -കാണിക്ക വിശേഷാൽ പൂജകൾക്കു ശേഷം ഓൺലൈൻ പേയ്മെൻ്റുകൾ ഭക്തർ നടത്തി.
കേരള ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ അനീഷ് സുദേശൻ ബ്രാഞ്ച് മാനേജർ, അനിഷ, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, ട്രഷറാർ ജിതിഷ് കുമാർ സൗപർണ്ണിക, യോഗക്ഷേമസഭാ ജില്ലാ സെക്രട്ടറി ശ്രീവല്ലഭം കൃഷ്ണൻ നമ്പൂതിരി, അനിത നായർ, രാജശേഖരൻ നായർ മാരാമുറ്റ, വിനോദ് കുമാർ പിഷാരത്ത് ,ബാങ്ക് ജീവനക്കാരായ മഹേഷ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.





