Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിൽ തലകറങ്ങിവീണ...

റോഡിൽ തലകറങ്ങിവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണ്ണർ

തിരുവനന്തപുരം : ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റോഡിൽ വീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ .ഗവർണർ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പ്രമേഹം കൂടിയതിനെ തുടർന്ന് തലകറങ്ങി റോഡിൽ വീണത്.

സംഭവം കണ്ട ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റ് സ്ഥലത്ത് തുടരുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിനു നിർദേശം നൽകുകയും ചെയ്തു.ഗവർണറുടെ ഒപ്പമുണ്ടായിരുന്ന സ്റ്റാഫ് ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഗിരീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ശേഷമാണ് ഗവര്‍ണര്‍ യാത്ര തുടർന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി എൻ വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്:  പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന് തീരുമാനം

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോ​ഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോ​ഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോ​ഗിച്ച...

കടമ്മനിട്ട സ്കൂൾ വളപ്പിലെ ഉപേക്ഷിച്ച കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണു

പത്തനംതിട്ട : കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നു വീണു.ഇന്നലെ രാത്രിയാണ് സംഭവം. പൊളിച്ചു മാറ്റാന്‍ വെച്ച കെട്ടിടമാണ് തകര്‍ന്നത്. രണ്ടു വർഷമായി ഈ കെട്ടിട...
- Advertisment -

Most Popular

- Advertisement -