Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണവിപണി :...

ഓണവിപണി : അമ്പലപ്പുഴ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന

ആലപ്പുഴ: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന സംഘം അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിലായി  പരിശോധനകൾ നടത്തി. പരിശോധനയിൽ 10  പലചരക്ക് കടകൾ, എട്ട്  പച്ചക്കറി കടകൾ, രണ്ട്  ബേക്കറികൾ, ഒരു  ഹോട്ടൽ,  ഒരു മീൻ കട എന്നിങ്ങനെ പരിശോധന നടത്തിയത്.

പരിശോധനകളിൽ  വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത 13 പൊതുവിപണി കേന്ദ്രങ്ങൾക്കും,  ലൈസൻസ് പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു പൊതുവിപണി കേന്ദ്രത്തിനെതിരെയും നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്ന്  ജില്ലാ   സപ്ലൈ ഓഫീസർ  എം.ആർ  മനോജ് കുമാർ   അറിയിച്ചു.
 
ഓണക്കാലം ആയതിനാൽ കച്ചവടക്കാർ അമിതവില ഈടാക്കരുതെന്നും, കൃത്യമായ വില വിവരം പ്രദർശിപ്പിക്കണമെന്നും, വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു താലൂക്കുകളിലും സംയുക്ത സ്ക്വാഡ് പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടി മുതൽ കേസ്: ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭ വിജ്ഞാപനമിറക്കി. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതോടെയാണ് നിയമസഭയുടെ നടപടി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതി...

വേനൽ മഴ : 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.  നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -