Friday, August 21, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaസംസ്ഥാന ഷൂട്ടിംഗ്...

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ തുടക്കമായി

ആറന്മുള: പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുള ജില്ലാ റൈഫിൾ ക്ലബ്ബിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ  അബിൻ വർക്കി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ റൈഫിൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജില്ലാ പോലീസ് മേധാവി, ഉദ്ഘാടകനായ അബിൻ വർക്കി എം എൽ എയ്ക്ക് ജില്ലാ റൈഫിൾ അസോസിയേഷന്റെ ഉപഹാരം നൽകി. അസോസിയേഷൻ ഭാരവാഹികളായ ഡോ. കെ. എസ്. ജഗൻ മോഹൻ, വി.സി. ജയിംസ്, സാം കാവുംമണ്ണിൽ, മാത്യൂസ് കെ. ജേക്കബ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളെ കൂടാതെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം തുളസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മത്സരങ്ങൾ 28ന് സമാപിക്കും.50 മീറ്റർ, 25 മീറ്റർ, 10 മീറ്റർ (ഇൻഡോർ) വിഭാഗങ്ങളിലായി 1200 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിൽ നിന്നും 12 വയസ്സിന് മുകളിലുള്ള വിവിധ വിഭാഗങ്ങളിൽ പെട്ടവർ മത്സരങ്ങളിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട : സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയ്ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കില്ലെന്ന്...

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -