Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNews6 ജില്ലകളിൽ...

6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം തുടരുന്നു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 28 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം .

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാവിലെ 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷം:  തപാൽ സ്റ്റാംപും നാണയവും ഇന്ന്  പുറത്തിറക്കും

ന്യൂഡൽഹി: ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണാർഥം തപാൽ സ്റ്റാംപും നാണയവും പുറത്തിറക്കുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ സാന്നിധ്യത്തിൽ ഇന്ന്  ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം നടക്കുക.ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര...

കൂടലിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിൽ  കണ്ടെത്തിയത്. മോഹനൻ...
- Advertisment -

Most Popular

- Advertisement -