Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാളെ ഉത്രാടപ്പാച്ചില്‍...

നാളെ ഉത്രാടപ്പാച്ചില്‍ : ഓണലഹരിയില്‍ നാടും നഗരവും

കോട്ടയം: ഉത്രാടപ്പാച്ചിലിന് മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കെ ഓണലഹരിയില്‍ നാടും നഗരവും. നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളവും ബോണസും ലഭിച്ചതോടെ അവസാനഘട്ട ഓണപ്പര്‍ച്ചേസിനായി കുടുംബങ്ങള്‍ സാധനം വാങ്ങുന്ന തിരക്കിലാണ്.

സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണം ഫെയറുകളിലും ഓണസദ്യയ്‌ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുതലാണ്. പൊതുവിതരണ വകുപ്പ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങാനും തിരക്കുണ്ട്. തുണിക്കടകളിലും ഗൃഹോപകരണ വിപണന കേന്ദ്രങ്ങളിലുമാണ് ഓണക്കച്ചവടം കൂടുതല്‍ സജീവം.

ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ സ്ഥാപനങ്ങൾ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണക്കോടി എടുക്കാൻ എത്തുന്നവരുടെ തിരക്കിലാണ് വസ്ത്രവിപണിയും. സ്കൂളുകൾ അടച്ചതോടെ കുട്ടികളുമായി കുടുംബങ്ങൾ കൂട്ടത്തോടെ ഷോപ്പിങ്ങിനിറങ്ങി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുത്തൻ മോഡലുകളും ട്രെൻഡി വസ്ത്രങ്ങളുമാണ് ഇത്തവണ പുതുതലമുറയുടെ പ്രധാന ആകര്‍ഷണം.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെ എത്തിയ വ്യാപാരികള്‍ സജീവമായതോടെ നഗരത്തിലെ വഴിയോര കച്ചവടവും കൊഴുത്തു. തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും ചേര്‍ന്ന് ഒരുക്കിയ ഓണച്ചന്തകളിലും കുടുംബശ്രീയുടെ ഓണം വിപണന കേന്ദ്രങ്ങളിലും തിരക്കേറുകയാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ...

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി മറുവശത്തേക്ക് കടക്കവെ ട്രെയിൻ തട്ടി കോട്ടയം  സ്വദേശിനിയുടെ കാലറ്റു

കോട്ടയം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക് കടക്കവെ ലൂപ്പ് ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി കോട്ടയം തിരുവാതുക്കൽ സ്വദേശിനിയുടെ കാലറ്റു. തിരുവാതുക്കൽ സ്വദേശിനി പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30 ന്...
- Advertisment -

Most Popular

- Advertisement -