Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവോണത്തിന്റെ വരവറിയിച്ച്...

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം: നാടും നഗരം ഒരുങ്ങി

പത്തനംതിട്ട: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം.  അവസാന വട്ട ഒരുക്കങ്ങൾക്കായി   തിരുവോണത്തിനുള്ള പൂക്കളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങാൻ വിപണികളിൽ തിരക്ക് തുടങ്ങി.ഓണക്കോടിയും പൂക്കളും സദ്യയ്‌ക്കുള്ള കൂട്ടങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ കുടുംബങ്ങൾ കൂട്ടത്തോടെ വിപണിയിലെത്തുന്നത്.

പച്ചക്കറി, പലവ്യഞ്ജന വിപണികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണസദ്യയ്‌ക്കുള്ള വിഭവങ്ങൾ ഒരുക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് വീട്ടമ്മമാരും. നഗരങ്ങളിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലും വഴിയോര വിപണികളിലും രാവിലെ മുതൽ തിരക്ക് വർധിച്ചു. ഉത്രാടദിനത്തിൽ സാധനങ്ങൾ വാങ്ങി നാളെ കുടുംബത്തോടൊപ്പം ഗംഭീരമായി തിരുവോണം ആഘോഷിക്കാനുള്ള ആവേശത്തിലാണ് മലയാളികൾ.

നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഓണാഘോഷ പരിപാടികളും സജീവമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിര, നാടൻ കലാപരിപാടികൾ, ഓണക്കളികൾ തുടങ്ങിയവ പൊടിപൊടിക്കുകയാണ്. കുടുംബസംഗമങ്ങളും വിവിധ മത്സരങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് .ചെങ്കോട്ടയിലും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെയും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഡൽഹിയിൽ...

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം : ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. ഷാനിമോൾക്ക് 99 വോട്ടും സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേരള നിയമസഭയിലെ...
- Advertisment -

Most Popular

- Advertisement -