പ്രയാഗ്‌രാജ് : ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂളിന്റെ ഡ്രസ് കോഡ് നീതിയുക്തവും വിവേചനരഹിതവും അച്ചടക്കവും തുല്യതയും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഉള്ളതാണെങ്കിൽ അക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി .പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയ വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്.





