കാട്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല .പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു.





