കൊച്ചി : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഫെമ കേസ് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് 126 കോടിരൂപ അയച്ചെന്ന വെളിപ്പെടുത്തലിലാണ് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആർബിസി)ക്കെതിരേ വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസെടുത്തത്.
വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട നിർണായക കരാർ രേഖകളും മറ്റു സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇ.ഡി. ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ.വഴിയാണ് ഈ പണം വിദേശത്തേക്കയച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി. വകുപ്പും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്





