Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമദര്‍ തെരേസാ...

മദര്‍ തെരേസാ കരുണ പുരസ്‌കാരം ബാബു കുട്ടന്‍ചിറയ്ക്ക്

ചങ്ങനാശേരി : കുട്ടനാട് ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ മൂവ്‌മെന്റ് ഏര്‍പ്പെടുത്തിയ മദര്‍ തെരേസ കരുണ പുരസ്‌കാരം ബാബു കുട്ടന്‍ചിറയ്ക്ക് .50001 രൂപയും ഫലകവും അവാര്‍ഡ് സമ്മാനമായി നല്‍കും. രാഷ്ട്രിയ. സാമൂഹിക സാംസ്‌കാരിക മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവ പ്രവര്‍ത്തകനും രാജീവ് വിചാര്‍ വേദി സംസ്ഥാന പ്രസിഡന്റും കെ റെയില്‍ സമരസമിതി കോട്ടയം ജില്ല ചെയര്‍മാനുമായിരുന്ന ബാബു കുട്ടന്‍ ചിറയ്ക്ക് മദര്‍ തെരേസായുടെ 29-ാം ചരമവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 5 ശനിയാഴ്ച 3 മണിക്ക് ചങ്ങനാശേരി പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിൽ കൊടിക്കുന്നില്‍ സുരേഷ് എം.പി അവാര്‍ഡ് സമ്മാനിക്കും.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. ചങ്ങനാശേരി എം.എല്‍.എ വിനു ജോബ് അദ്ധ്യക്ഷത വഹിക്കും. കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ മൂവ്‌മെന്റ് ഭാരവാഹികളായ രക്ഷാധികാരിഫാ. ജോഷ്വാ ജോണും, ജനറല്‍ സെക്രട്ടറി കെ.ജെ ജെയിംസ് കൊച്ചു കുന്നേലും, കണ്‍വീനര്‍ ഔസേപ്പച്ചന്‍ ചെറുകാടും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടവേള ബാബുവിനെതിരെയുള്ള കേസിനു താൽക്കാലിക സ്റ്റേ

കൊച്ചി : നടൻ ഇടവേള ബാബുവിനെതിരായ കേസിനു താൽക്കാലിക സ്റ്റേ .ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു...

സ്മൃതി ബിജു വീട്ടുപകരണങ്ങളാൽ  നിർമ്മിച്ച ഗാന്ധിജിയുടെ ചിത്രം ശ്രദ്ധേയമാകുന്നു

പത്തനംതിട്ട : രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രകലാ അദ്ധ്യാപകൻ കൂടിയായ സ്മൃതി ബിജു വീട്ടുപകരണങ്ങൾ കൊണ്ട് നിർമ്മിച്ച ഗാന്ധിജിയുടെ ചിത്രം ശ്രദ്ധേയമാകുന്നു. കരിമഷിയുടെ ഡപ്പി മുതൽ പൗഡർ, പേന, പെൻസിൽ, കണ്ണാടി തുടങ്ങി...
- Advertisment -

Most Popular

- Advertisement -