Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎക്സൈസ് കമ്മീഷണറുടെ...

എക്സൈസ് കമ്മീഷണറുടെ മിന്നൽ പരിശോധന :  ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം: ലൈസൻസുള്ള ബാർ സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റിയെന്ന ഗുരുതര ആരോപണത്തെ തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ ഉൾപ്പെടെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സീരം സാംബശിവ റാവു നേരിട്ട് നേതൃത്വം നൽകിയ രഹസ്യ പരിശോധനയായ ‘ഓപ്പറേഷൻ ബിജാപൂർ’ വഴിയാണ് ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നതെന്ന് ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിനെയും ചങ്ങനാശ്ശേരിയിലെയും കോട്ടയത്തെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആറ് ഉദ്യോഗസ്ഥരെയുമാണ് അച്ചടക്ക അന്വേഷണത്തിന് വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ , പ്രിവന്റീവ് ഓഫീസർ എം. മാനുവൽ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലാലു തങ്കച്ചൻ ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രവീൺ ശിവാനന്ദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്), സന്തോഷ് ടി , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷിജു കെ. – സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എ.എസ് എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

ചങ്ങനാശ്ശേരി മേഖലയിലെ ചില ബാർ ഹോട്ടലുകൾ അനുവദനീയമായ സമയത്തിന് ശേഷവും പ്രവർത്തിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ലൈസൻസുള്ള ബാർ സ്ഥാപനങ്ങളിൽ നിന്ന് വിവിധ അവസരങ്ങളിൽ പണവും മറ്റ് ആനുകൂല്യങ്ങളും പിരിക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു സ്ഥിരം സംവിധാനം നിലനിന്നിരുന്നതായി പ്രാഥമികമായി കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു .കാസർകോട്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധന

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -