Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെ സഹായിച്ചാൽ...

ഇറാനെ സഹായിച്ചാൽ നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി അമേരിക്ക

വാഷിംഗ്‌ടൺ : അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധ നടപടി ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് യുഎസ് ഭീഷണി .

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാൻ ഭരണകൂടവുമായി സംസാരിക്കുന്നുമുണ്ട്. ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാർ നിലവിലുണ്ടെന്ന് കരുതുന്നില്ല. ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനും ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഉപയോഗിക്കാവുന്ന തരത്തിൽ വരുമാനമുണ്ടാക്കാൻ ഒരു രാജ്യവും അവരെ സഹായിക്കാൻ പാടില്ല.രാജ്യങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ അവരെയും ഉപരോധിക്കേണ്ടി വരുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയുടെ ഭാഗമായി മോദിയും പെസെഷ്‌കിയാനും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാറിലേക്ക് നീങ്ങുകയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മരിച്ചു

പാലക്കാട് : മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ മരിച്ചു.റിസ്‌വാന (17),ദീമ മെഹബ (19),ബാദുഷ ( 17) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30ന് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിലെ സപ്താഹയജ്ഞത്തിന് (മൂലം) തുടക്കമായി

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ ഉത്ഥാന ഏകാദശിയോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച  സപ്താഹയജ്ഞത്തിന് (മൂലം) തുടങ്ങി. ക്ഷേത്രം കീഴ്ശാന്തി അഭിലാഷ്. പി.ഡി.യുടെ കാർമ്മികത്വത്തിൽ മഹാഗണപതി...
- Advertisment -

Most Popular

- Advertisement -