Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsഗുളിക കുഴമ്പായി...

ഗുളിക കുഴമ്പായി ; പരാതി ലഭിച്ചപ്പോൾ ഭൗതിക മാറ്റമെന്ന് അധികൃതർ

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽനിന്ന് രോഗിക്ക് നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പുരൂപത്തിലായതായി പരാതി. ഇലന്തൂർ സ്വദേശി സുനിൽകുമാറാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ 27ന് ശാരീരിക അസ്വസ്ഥതയെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സുനിൽകുമാറിന് ഡോക്ടർ നിർദേശിച്ച മരുന്നുകൾ ആശുപത്രി ഫാർമസിയിൽനിന്നാണ് ലഭിച്ചത്. ഇതിൽ ഒരു ഗുളിക കഴിച്ച ശേഷം ബാക്കിയുള്ള ഗുളികകൾ സൂക്ഷിച്ചുവച്ചു. 

പിന്നീട് മറ്റൊരു ഗുളിക കഴിക്കുന്നതിനായി അലുമിനിയം ഫോയിൽ തുറന്നപ്പോഴാണ് ഗുളിക കുഴമ്പുരൂപത്തിലായതായി ശ്രദ്ധയിൽപ്പെട്ടതെന്നാണ് പരാതി.സംഭവത്തിൽ ആശുപത്രി അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ഗുളികയുടെ അവസ്ഥ സംബന്ധിച്ച് വിശദീകരണം തേടി. 
എന്നാൽ ഗുളികയുടെ ഗുണനിലവാരത്തിൽ പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഗുളിക ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനെ തുടർന്നുണ്ടായ ഭൗതിക മാറ്റം മൂലമാകാം കുഴമ്പുരൂപത്തിലായതെന്നാണ് അധികൃതരുടെ വിശദീകരണം.പരാതിക്കാരന് നൽകിയ ഗുളിക ഉൾപ്പെട്ട ബാച്ചിന് 2027 വരെ കാലാവധിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ ബാച്ചിലെ ഗുളികകൾ നിരവധി രോഗികൾക്ക് നൽകിയിട്ടുണ്ടെങ്കിലും മറ്റാരിൽനിന്നും സമാനമായ പരാതി ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഗുളിക ശരിയായ രീതിയിൽ, നിർദേശിച്ച സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള മാറ്റം സംഭവിക്കില്ലായിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു. അതേസമയം, രോഗിക്ക് വിതരണം ചെയ്ത മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ കുഴമ്പുരൂപത്തിലായതായി കണ്ടെത്തിയ സംഭവത്തിൽ മരുന്നിന്റെ ഗുണനിലവാരവും സംഭരണ രീതിയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : ഇ ഡിയും അന്വേഷിക്കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെഎക്സാലോജിക്‌ കമ്പനി ഉള്‍പ്പെടുന്ന മാസപ്പടി കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചു .ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ചു കൊച്ചി യൂണിറ്റില്‍...

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും  50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ...
- Advertisment -

Most Popular

- Advertisement -