അമ്പലപ്പുഴ: എൻ. എസ്. എസ്. കരയോഗം 1632ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15-ന് വിനായക ചതുർഥി ആഘോഷം കരയോഗ മന്ദിരത്തിൽ സംഘടിപ്പിക്കും. പുലർച്ചെ 5-ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7-ന് ഗണേശ അർച്ചന നടക്കും. തന്ത്രി പ്ലാക്കൂടി ഹരി നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കർമ്മികത്വം വഹിക്കും. തുടർന്ന് 8 മുതൽ നവഗ്രഹ പൂജയും ഉണ്ടായിരിക്കും.
കരയോഗം പ്രസിഡന്റ് വി. ജെ. ശ്രീകുമാർ വലിയ മഠം, സെക്രട്ടറി സി. ശശികുമാർ, കമ്മിറ്റി അംഗങ്ങൾ, വനിത സമാജം ഭാര വാഹികൾ എന്നിവർ നേതൃത്വം നൽകും. ഒമ്പത് മണിയോടെ പ്രസാദ വിതരണം ആരംഭിക്കും.





