റിയാദ് : മക്കയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണ ശ്രമം.എന്നാൽ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തെന്ന് സൗദി അറിയിച്ചു .മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സൗദി റോയൽ വ്യോമ പ്രതിരോധ സേന തകർത്തു. മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും സൗദി ആരോപിച്ചു.





