റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ മൂന്നാം ദിനമായ ഇന്ന് കടപ്ര–മാന്നാർ മഹാലക്ഷ്മി നാരായണീയ സമിതി പങ്കെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അമ്മമാരും വിവിധ നാരായണീയ സമിതികളും പങ്കെടുക്കുന്ന പാരായണയജ്ഞം അംബായാഗത്തിന്റെ ആത്മീയ പരിപാടികൾക്ക് കൂടുതൽ ഭക്തിസാന്ദ്രത പകരുകയാണ്.
ഭക്തിയും ആത്മീയചിന്തയും കുടുംബ-സാമൂഹിക കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ പ്രദേശങ്ങളിലെ ഭക്തജനങ്ങളെ അംബായാഗവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രധാന ഘട്ടത്തിൽ ആത്മീയ പരിപാടികൾക്കൊപ്പം വിജ്ഞാനം, കല, സംസ്കാരം, സാമൂഹിക പ്രവർത്തനം എന്നിവ ഉൾപ്പെടുന്ന വിവിധ പരിപാടികളും നടക്കും.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ വിശാലമായ മൈതാനത്ത് വ്യാപാര-വിപണന മേള, വിവിധ സ്റ്റാളുകൾ, ഭക്ഷണശാലകൾ, പ്രദർശനങ്ങൾ, വിനോദ സംവിധാനങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്.
കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും. കടപ്പുറം–മാന്നാർ മഹാലക്ഷ്മി നാരായണീയ സമിതിയുടെ പങ്കാളിത്തം അംബായാഗത്തിന്റെ ആത്മീയ കൂട്ടായ്മയ്ക്ക് കൂടുതൽ ശക്തി പകരുന്നതായി സംഘാടകർ അറിയിച്ചു





