കോട്ടയം : പൊതു വിപണിയിൽ നെല്ലുവില വർദ്ധിക്കുന്നതോടെ കർഷകരുടെ ആശങ്ക ഉയരുന്നു. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള വടിനെല്ലിന് നാൽപ്പത് രൂപയ്ക്ക് മുകളിലാണ് നിലവിലത്തെ വില. ഡിസംബർ മാസമാകുന്നതോടെ വില അൻപതുരൂപായിക്ക് മുകളിലെത്താനാണ് സാധ്യതയെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
നെല്ലുവില വർദ്ധിച്ചതോടെ ഈ വർഷം പുഞ്ച കൃഷി ചെയ്യാൻ ഒരുങ്ങുന്ന കർഷകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തരിശുകിടക്കുന്ന പാടങ്ങൾ എടുത്തു കൃഷി ചെയ്യുന്നവർ ഭൂഉടമകൾക്ക് നൽകുന്ന പാട്ടതുകയിലും വർദ്ധനവ് ഉണ്ടായി. ഇതോടെ കർഷകർ പ്രതിസന്ധിയിലായി.





