Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യപിച്ച് ഹോട്ടലിൽ...

മദ്യപിച്ച് ഹോട്ടലിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ  രണ്ട് പേർക്കെതിരെ പൊലീസ് കേസ്

റാന്നി : മദ്യപിച്ച് ഹോട്ടലിൽ സംഘർഷമുണ്ടാക്കിയതിൻ്റെ പേരിൽ റാന്നി മുൻ എം എൽ എ മാരുടെ സ്‌റ്റാഫ് ഉൾപ്പെടെ, രണ്ട് പേർക്കെതിരെ പൊലീസ് കേസ്. കഴിഞ്ഞ ദിവസം മുൻ എംഎൽഎ മാരായ രാജു ഏബ്രഹാം , പ്രമോദ് നാരായണൻ എന്നിവരുടെ സ്‌റ്റാഫ് ആയിരുന്ന അനൂപ്, ഡി വൈ എഫ് ഐ പ്രവർത്തകനായ വിജോ എന്നിവർക്കെതിരെയാണ് റാന്നി പൊലീസ് കേസെടുത്തത്. 

റാന്നി വലിയ കലുങ്കിന് സമീപം പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലിൻ്റെ പേരിൽ ജീവനക്കാരുമായി ഉണ്ടായ തർക്കമാണ്, സംഘർഷത്തിലും കേസിലും കലാശിച്ചത്. ആദ്യം സംഭവം ഇരുകൂട്ടരും ചേർന്ന് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരു വിഭാഗവും പോലീസിൽ പരാതി നൽകി.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി ബഹളമുണ്ടാക്കിയതിന് ഇരുവർക്കുമെതിരെയും ഒപ്പം ഹോട്ടൽ ഉടമ ജീവനക്കാർ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അനൂപും വിജോയും മദ്യപിച്ചെത്തി ഹോട്ടലിൽ ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് ഹോട്ടൽ ഉടമയുടെ പരാതി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു.നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .നാല് പേരും വെന്റിലേറ്ററിലാണ്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍...

വിവാദ ഫോൺ സംഭാഷണം :  ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടിയ്ക്ക് സാധ്യത

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും പി.വി.അൻവർ എം എൽ എയും തമ്മിൽ നടന്ന വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനെതിരെ...
- Advertisment -

Most Popular

- Advertisement -