തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവം കൊടിയേറി. ഞായറാഴ്ച്ച രാവിലെ 8.45 നും 9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തിയതോടെ ഈ വർഷത്തെ അൽപശി ഉൽസവം തുടക്കമായി. ക്ഷേത്രം ജീവനക്കാരനായ കൃഷ്ണകുമാർ.ബി, രാഹുൽ. ആർ, ഹരികൃഷ്ണൻ, ജയിൽ ജോയിന്റ് സൂപ്രണ്ട് വിഷ്ണു, ഉദ്യോഗസ്ഥരായ ബിജുകുമാർ, കിഷോർ, അരുൺ, മനോജ്, പ്രദീപ്, റീഷ് കുമാർ, നിഥീഷ, അതുൽ, ശരൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള കൊടിക്കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ നിർമ്മിക്കുന്നത്. ചേർന്ന് ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ക്ഷേത്രം തന്ത്രിക്ക് കൈമാറിയിരുന്നു. 18-നു വലിയ കാണിക്കയ്ക്കും, 19-നു നടക്കുന്ന പളളിവേട്ടയ്ക്കും ശേഷം 20-ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടിഅൽപശി ഉൽസവം സമാപിക്കും





