Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആർടിസി ബസുകൾ...

കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 90 ലക്ഷം എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച് മാണി സി.കാപ്പൻ

കോട്ടയം: പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങുന്നതിന് 90 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി മാണി സി.കാപ്പൻ എംഎൽഎ. ഇതു സംബന്ധിച്ച കത്ത്  കലക്ടർക്കു കൈമാറി. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പരമാവധി 3 ബസുകൾ വാങ്ങുന്നതിന് ഫണ്ട് നൽകണമെന്ന സർക്കാർ നിർദേശത്തെത്തുടർന്നാണ് നടപടി.

ഒരു വർഷം 5 കോടി രൂപയാണ് എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട്. കെഎസ്ആർടിസിയിലെ ജനക്ഷേമ പരിപാടികൾ മുൻപോട്ടു കൊണ്ടുപോകുന്നതിന് യുഡിഎഫ് സർക്കാർ എംഎൽഎമാരുടെ സഹകരണം തേടിയിരുന്നു. ഇടതു സർക്കാർ നിർത്തലാക്കിയ കെഎസ്ആർടിസി റൂട്ടുകളിലൂടെ പുതിയ ബസുകൾ വാങ്ങി ഉപയോഗിക്കുന്നതിനാണ് സർക്കാർ ശ്രമം.

ബസുകൾ ഇല്ലാത്തതിനാലും റൂട്ടുകൾ ലാഭകരമല്ലാത്തതിനാലും, പാലാ ഡിപ്പോയിൽനിന്നു സർവീസ് നടത്തിയിരുന്ന ചില ബസുകൾ നിർത്തലാക്കിയിട്ടുണ്ട്. ജില്ലയിൽ വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം വർഷങ്ങളായി നിലനിർത്തിയിരുന്ന പാലാ ഡിപ്പോയോട് കഴിഞ്ഞ സർക്കാർ തികഞ്ഞ അവഗണനയാണ് കാണിച്ചിരുന്നതെന്ന് മാണി സി.കാപ്പൻ പറഞ്ഞു. ഡിപ്പോയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് ജനോപകാരപ്രദമായ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനായാണ് പുതിയ ബസുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരവിന്ദ് കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി:മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്സൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പേഴ്സൽ സെക്രട്ടറി ബിഭവ്  കുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു വിജിലൻസ് ഡയറക്ടറേറ്റ് പുറത്താക്കിയത്.നോയിഡയിലെ...

ശബരിമല തീർത്ഥാടനം : കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് ഓടിക്കും

ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലയ്ക്കൽ -പമ്പ ചെയിൻ...
- Advertisment -

Most Popular

- Advertisement -