Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസോളാർ നെറ്റ്...

സോളാർ നെറ്റ് മീറ്റർ ക്ഷാമം: വായ്പാ തിരിച്ചടവും വൈദ്യുതി ബില്ലും ഉപഭോക്താക്കളെ വലയ്ക്കുന്നു

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സോളാർ പ്രോത്സാഹന പദ്ധതികളിൽ വിശ്വസിച്ച്, ബാങ്ക് വായ്പയെടുത്തും സമ്പാദ്യം വിനിയോഗിച്ചും വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച  ഉപഭോക്താക്കൾ കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് മൂലം കടുത്ത പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്രകമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

സംസ്ഥാനത്തൊട്ടാകെ പതിനായിരക്കണക്കിന് അപേക്ഷകരും പത്തനംതിട്ട ജില്ലയിൽ മാത്രം ആയിരത്തിലധികം ഉപഭോക്താക്കളുമാണ് പ്ലാന്റ് നിർമ്മാണം പൂർത്തിയായിട്ടും നെറ്റ് മീറ്ററുകൾ ഘടിപ്പിക്കാനാകാതെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ത്രീ-ഫേസ് മീറ്ററുകളുടെ കടുത്ത ക്ഷാമമാണ് നിലനിൽക്കുന്നത്.

പ്ലാന്റുകൾ സജ്ജമായിട്ടും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകാനോ ഉപയോഗിക്കാനോ കഴിയാത്തതിനാൽ വൻ ഊർജ്ജനഷ്ടമാണ് പ്രതിദിനം ഉണ്ടാകുന്നത്. ഇതിനുപുറമെ, പ്ലാന്റ് സ്ഥാപിക്കാൻ എടുത്ത വായ്പയുടെ തിരിച്ചടവും സാധാരണ വൈദ്യുതി ബില്ലും ഒരുപോലെ അടയ്ക്കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്.

കെ എസ്.ഇ.ബിയും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റോക്ക് ലഭ്യത ഉറപ്പുവരുത്തി മാസങ്ങളായി കാത്തിരിക്കുന്ന മുഴുവൻ ഉപഭോക്താക്കൾക്കും അടിയന്തരമായി നെറ്റ് മീറ്ററുകൾ നൽകണമെന്നും, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഓരോ സെക്ഷൻ ഓഫീസുകളിലെയും മുൻഗണനാ പട്ടിക  പരസ്യപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിന്റെ പഠന സഹായ പദ്ധതി പ്രകാരം തുകലശ്ശേരി സി എസ് ഐ ബധിര വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ...

Kerala Lotteries Results : 11-03-2025 Sthree Sakthi SS-458

1st Prize Rs.7,500,000/- (75 Lakhs) SV 602245 (MALAPPURAM) Consolation Prize Rs.8,000/- SN 602245 SO 602245 SP 602245 SR 602245 SS 602245 ST 602245 SU 602245 SW 602245 SX...
- Advertisment -

Most Popular

- Advertisement -