Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസർ ജോർജ്...

സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും ജലീൽ മാർ ഗ്രീഗോറിയോസ് ജിറിയാറ്റിക് സെൻ്റിൽ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.

സർ ജോർജ് വില്യംസിൻ്റെ ദർശനവും ദീർഘവീഷണവുമാണ് വൈ.എം.സി.എ.  ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കുവാനും
മൂല്യബോധമില്ലാതെ ജീവിത ശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ  നടത്തണമെന്നും വൈ.എം.സി.എ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യു മുഖ്യ സന്ദേശം നല്കി. സെൻ്റർ മാനേജർ മാത്യു സി. ജോസഫ്, ദേശീയ നിർവ്വഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി സാബു, കേരള റീജൻ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ദേശീയ പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ,  ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, മുൻ സബ് റീജൺ ചെയർമാൻമാരായ  വർഗീസ് ടി. മങ്ങാട് കെ.സി മാത്യു, വിമൻസ് ഫോറം മുൻ റീജണൽ ചെയർപേഴ്‌സൺ ഡോ. കെ. സാറാമ്മ, ചാരിറ്റി ബോർഡ് കൺവീനർ ജേക്കബ് വർഗീസ്, സബ് റീജൺ ഭാരവാഹികളായ  കുര്യൻ ചെറിയാൻ, സജി മാമ്പ്രക്കുഴി, പി.പി മാത്യു, സജി ചക്കുംമൂട്ടിൽ, മാത്യു ഈപ്പൻ  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട : കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം ഓർത്തഡോക്സ് പള്ളി കുരിശ്ശടിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ...

ന്യൂനമര്‍ദം : ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത...
- Advertisment -

Most Popular

- Advertisement -