Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതുലാവര്‍ഷം വരുന്നു...

തുലാവര്‍ഷം വരുന്നു : സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം : അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ തുലാവര്‍ഷം ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാഹചര്യവും കേരളത്തില്‍ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. മന്നാര്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരത്തും, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നു.

തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം : അയൽവാസി അറസ്റ്റിൽ

പത്തനംതിട്ട: മുണ്ടുകോട്ടക്കൽ വല്യയന്തിയിലെ ചർച്ചിൽ ആരാധന കഴിഞ്ഞു വീട്ടിൽ പോകാനിറങ്ങിയ 12 കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി.   മുണ്ടുകോട്ടക്കൽ വല്യയന്തി കൃപാ ഭവനം വീട്ടിൽ ഷിബു(48) വാണ്‌...

എഡിജിപി പി.വിജയൻ ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : എഡിജിപി പി.വിജയനെ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറങ്ങി .മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയൻ.പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി...
- Advertisment -

Most Popular

- Advertisement -