Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല പാതയിൽ...

ശബരിമല പാതയിൽ കാടുമൂടി അപകടഭീഷണി: അടിയന്തരമായി വെട്ടിത്തെളിക്കണമെന്ന് യാത്രക്കാരും ഭക്തരും

റാന്നി: മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് ദിനങ്ങൾ മാത്രം ശേഷിക്കെ, ശബരിമല തീർത്ഥാടകർ പ്രധാനമായി ഉപയോഗിക്കുന്ന റാന്നി – അത്തിക്കായം – ഇടമൺ പാതയുടെ ഇരുവശങ്ങളും കാടുമൂടി കിടക്കുന്നത് വലിയ സുരക്ഷാഭീഷണിയാകുന്നു. റോഡിലേക്ക് പടർന്നുപന്തലിച്ചു നിൽക്കുന്ന കാടുകളും വള്ളികളും കാഴ്ചമറയ്ക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന് നാട്ടുകാരും സ്ഥിരം യാത്രക്കാരും ആരോപിക്കുന്നു.

​തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപായി പാതയോരത്തെ കാടുകൾ വെട്ടിമാറ്റി റോഡ് സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പാതയിലെ പ്രധാന വളവുകളിലും ഇടുങ്ങിയ ഭാഗങ്ങളിലും കാട് മൂടിയതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ കാട്ടിൽ നിന്ന് പെട്ടെന്ന് റോഡിലേക്ക് ചാടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.

റോഡരികിലെ തെരുവുവിളക്കുകളുടെ വെളിച്ചം പോലും കാടുകൾ കാരണം പൂർണ്ണമായി ലഭിക്കുന്നില്ല. റോഡിന്റെ വശങ്ങളിലേക്ക് കാടുകൾ കയറിനിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും വശങ്ങളിലേക്ക് ഒതുങ്ങിപ്പോകാൻ ഇടമില്ലാത്ത അവസ്ഥയാണ്.

​മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പതിനായിരക്കണക്കിന് തീർത്ഥാടക വാഹനങ്ങളാണ് വരും ദിവസങ്ങളിൽ ഈ പാതയിലൂടെ കടന്നുപോകുന്നത്. മുൻവർഷങ്ങളിൽ തീർത്ഥാടനത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ പൊതുമരാമത്ത് വകുപ്പ്  ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ റോഡരികിലെ കാടുകൾ വെട്ടിമാറ്റാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ നടപടികൾ വൈകുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.

​തീർത്ഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷ കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് റാന്നി – അത്തിക്കയം – ഇടമൺ ശബരിമല പാതയിലെ കാടുകൾ വെട്ടിമാറ്റി യാത്ര സുഗമമാക്കണമെന്ന് യാത്രക്കാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സിൽ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആവിഷ്‌കരിച്ച ‘അമി’ പദ്ധതി ഉദ്ഘാടനം

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്‌കരിച്ച  ‘ അമി - ഫോർ ദി വുമൺ ഇൻ യു എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു....

ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും

പത്തനംതിട്ട : കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി...
- Advertisment -

Most Popular

- Advertisement -