Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിലെ പൊതുമരാമത്ത്...

തിരുവല്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മന്ത്രി പി.കെ. ബഷീർ

തിരുവല്ല : തിരുവല്ല നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർദ്ദേശം നൽകി.

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമന്റെ അഭ്യർത്ഥനപ്രകാരം നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡ്, പന്നായി–തേവേരി റോഡ്, കടപ്ര–വിയപുരം ലിങ്ക് ഹൈവേ, ശ്രീകൃഷ്ണപാദം റോഡ്, കീഴ്‌വായ്പൂർ–പാറേകടവ് പാലം, കോൺകോഡ് പാലം, ഉപദേശിക്കടവ്–തിക്കപ്പുഴ റോഡ്, തിരുവല്ല മാർക്കറ്റ് ജംഗ്ഷൻ–ടെമ്പിൾ റോഡ് തുടങ്ങിയ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു.

വിവിധ പാലങ്ങളുടെ നിർമ്മാണം, കോടതി സമുച്ചയം, പുളിക്കീഴ് പോലീസ് സ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർമ്മാണ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം.തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ KIIFBയുടെ പ്രത്യേക യോഗം വിളിക്കാനും മന്ത്രി നിർദ്ദേശം നൽകി.

യോഗത്തിൽ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു : ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി : ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ബോർഡ് പ്രസ്താവനയിൽ...

നാഗമ്പടം മഹാദേവക്ഷേത്രം അന്തർദേശീയ തീർഥാടന കേന്ദ്രം, 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു : വി. എൻ. വാസവൻ

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ...
- Advertisment -

Most Popular

- Advertisement -