Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ഭാര്യയേയും...

തൃശൂരിൽ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശ്ശൂർ : തൃശൂരിൽ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു .തൃശൂര്‍ വലപ്പാട് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. ഭാര്യ വിസ്മയ (30), മകന്‍ ദക്ഷിൻ (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിജേഷ് സ്വയം കഴുത്ത് മുറിച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു .

വിസ്മയയുടെ കരച്ചില്‍ കേട്ടെത്തിയ സഹോദരന്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.അമ്മയേയും കുഞ്ഞിനേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകകപ്പ് ഫുട്ബോൾ : പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ.ക്രൊയേഷ്യയെ 2-1 ന് തകർത്താണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ എത്തിയത്.മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വീഴുകയായിരുന്നു. പ്രീ...

ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍: ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് 2025-ലെ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2025 ഓഗസ്റ്റ് 23 വരെ ഈ തസ്തികകളിലേക്ക്...
- Advertisment -

Most Popular

- Advertisement -