Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം : ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ആറു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.

ജാഗ്രതയുടെ ഭാഗമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയാണ് കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളില്‍ മെച്ചപ്പെട്ട മഴയാണ് ലഭിച്ചത്. ഇതിന് പുറമേ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും മഴയെ സ്വാധീനിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്‌ വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. പുലർച്ചെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. . അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ...

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027ല്‍ : മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത

ന്യൂഡൽഹി : ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ  2027 ആഗസ്തില്‍  ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിൽ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രാരംഭ പാത 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. 2029...
- Advertisment -

Most Popular

- Advertisement -