Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട് കായലിൻ്റെ...

വേമ്പനാട് കായലിൻ്റെ ഇരു കരകളേയും ബന്ധിപ്പിച്ച് മാക്കേക്കടവ് നേരേക്കടവ് പാലം യാഥാർഥ്യമായി

ആലപ്പുഴ: പൊതുജനങ്ങളുടെ യാത്രാ മാർഗങ്ങൾക്ക് പുതു ഗതിവേഗം നൽകി വേമ്പനാട് കായലിന്റെ  ഇരു കരകളെയും കോർത്തിണക്കി മാക്കേകടവ് നേരേക്കടവ് പാലം യാഥാർത്ഥ്യമായി. 800 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിലൂടെ എറണാകുളം, തുറവൂർ, ചേർത്തല മേഖലകളിൽ നിന്ന് എളുപ്പം വൈക്കത്തേക്ക് എത്താം.

ആലപ്പുഴയിൽ നിന്നും കൊച്ചിയിൽ നിന്നും വൈക്കം ക്ഷേത്രത്തിലേക്കും ഏറ്റുമാനൂരിലേയ്ക്കും പൊതുജനങ്ങൾക്ക് പെട്ടെന്ന് എത്താൻ സാധിക്കും. അരൂർ, ചേർത്തല പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളേജിലെ ക്കുള്ള യാത്ര സമയം ഗണ്യമായി കുറയും. വേമ്പനാട് കായലിനടുത്ത് സ്ഥിതിചെയ്യുന്ന പ്രധാന മത്സ്യ മാർക്കറ്റായ കോലത്തുംകടവിലേയ്ക്ക് മത്സ്യ വ്യാപാരികൾക്ക് പെട്ടെന്ന് എത്തിച്ചേരാനും വേഗത്തിലുള്ള ചരക്ക് നീക്കത്തിനും പാലം വഴി തുറക്കും.

എറണാകുളം, ആലപ്പുഴ ജില്ലാ ആസ്ഥാനങ്ങളോടൊപ്പം പാലം യാഥാർത്ഥ്യമായതോടെ കോട്ടയം ജില്ലാ ആസ്ഥാനത്തേക്കും നിലവിലുള്ള ദൂരം 40 കിലോമീറ്റർ ആയി കുറയും. തുറവൂർ പമ്പ തീർഥാടനപാതയുടെ അഭിവാജ്യ ഘടകമായ ഈ പാലം വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ശബരിമല തീർഥാടനത്തിനും  ഉതകും വിധമാണ് നിർമ്മിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം : മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 13 ന് രാവിലെ 10 മണി മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി...

ഗതാഗത നിരോധനം

പത്തനംതിട്ട : വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടു വരെ നിരോധിച്ചു. വെണ്ണിക്കുളം...
- Advertisment -

Most Popular

- Advertisement -