റാന്നി: വിജയദശമി ദിനത്തോടനുബന്ധിച്ച് റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്തുന്ന പുണ്യനിമിഷങ്ങൾക്ക് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചു. മേൽശാന്തി അജിത്ത്കുമാർ പോറ്റി, കീഴ്ശാന്തി വിഷ്ണു ശർമ്മ, ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വിദ്യാരംഭത്തിന്റെ ഭാഗമായി നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികൾക്ക് ആശംസകളുമായി ചടങ്ങിൽ പങ്കെടുത്തു. അറിവിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലൂടെ കുട്ടികളുടെ ജീവിതത്തിൽ നന്മയും വിജയവും നിറയട്ടെയെന്ന പ്രാർഥനയോടെ നടന്ന ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രദ്ധേയമായി.
ആർഷഭാരതി സ്‌കൂൾഓഫ് മ്യൂസിക് അവതരിപ്പിച്ച സ്വരലയമജഞരി നവ്യനുഭവമായി. എല്ലാ ഭക്തർക്കും രാവിലെ മുതൽ പ്രഭാതഭക്ഷണവും പ്രസാദ വിതരണവും സംഘാടകർ ഒരിക്കിയിരുന്നു





